അയിലം ഉണ്ണികൃഷ്ണന്‍ സ്മാരക നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

Oct 9, 2026

seena

ആറ്റിങ്ങല്‍: കാഥികനും നാടക പ്രവര്‍ത്തകനുമായിരുന്ന അയിലം ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ത്ഥം ‘ടീം അയിലം’ സംഘടിപ്പിക്കുന്ന അയിലം ഉണ്ണികൃഷ്ണന്‍ സ്മാരക നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. ഒക്‌ടോബര്‍ 14 വരെ അയിലം ഇണ്ടിളയപ്പന്‍ ശിവക്ഷേത്ര ആഡിറ്റോറിയത്തില്‍ നടക്കുന്ന നാടകോത്സവം ഇന്ന് വൈകിട്ട് ആറിന് ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്യും. പ്രഥമ അയിലം ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം നാടക-ചലച്ചിത്ര താരം സേതുലക്ഷ്മിക്ക് സമ്മാനിക്കും. സിനിമാ-ഡോക്യുമെന്ററി സംവിധായകന്‍ വിജുവര്‍മ മുഖ്യപ്രഭാഷണം നടത്തും.

നാടകോത്സവം ജനറല്‍കണ്‍വീനര്‍ റോയി അയിലം അധ്യക്ഷനാകും. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി.വി, ജില്ലാ പഞ്ചായത്ത് അംഗം കാര്‍ത്തിക, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ പൂവണ്ണത്തുംമൂട് ബിജു, പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജാ ഉണ്ണികൃഷ്ണന്‍, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ അജികുമാര്‍, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍. മുരളി, ദീപ, സുഭാഷ്, പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗം മനോജ്. എം.സി, ബി.ജെ.പി മുദാക്കല്‍ ഏരിയ പ്രസിഡന്റ് ബാബുരാജന്‍, സിപിഎം മുദാക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിനേഷ്, കോണ്‍ഗ്രസ് മുദാക്കല്‍ മണ്ഡലം പ്രസിഡന്റ് ബാദുഷ, അയിലം ശിവക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ഹരികുമാര്‍, ടീം അയിലം സെക്രട്ടറി മനീഷ് അയിലം, ജനറല്‍ കണ്‍വീനര്‍ സാജു അയിലം തുടങ്ങിയവര്‍ സംസാരിക്കും.

ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവുതെളിയിച്ചവരെ ആദരിക്കും.
ഇന്ന് രാത്രി 7.30-ന് തിരുവനന്തപുരം ശ്രീ നന്ദനയുടെ ‘ഇരുവര്‍’ എന്ന നാടകം അവതരിപ്പിക്കും. നാളെ വൈകുന്നേരം 6ന് വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം ‘അനീസ്യ’. രാത്രി 8.00-ന് വടകര കാഴ്ചയുടെ നാടകം ‘ആഹ്ലാദം’, ഒക്ടോബര്‍ 12ന് രാത്രി 7.30-ന് കടയ്ക്കാവൂര്‍ എസ്എസ് നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’. ഒക്ടോബര്‍ 13ന് രാത്രി 7.30-ന് ആറ്റിങ്ങല്‍ ശ്രീധന്യ യുടെ ‘ഇല’, ഒക്ടോബര്‍ 14ന് രാത്രി 7.30-ന് കോഴിക്കോട് സംഗീര്‍ത്തനയുടെ ‘ശ്വാസം’ എന്നിവയാണ് അരങ്ങിലെത്തുന്ന നാടകങ്ങള്‍.

cake tower new
LATEST NEWS
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ ആക്രമണത്തില്‍...

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ കീഴാറ്റിങ്ങൽ പോസ്റ്റ്...