ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

Oct 9, 2026

seena

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. തപാൽ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും തപാൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കീഴാറ്റിങ്ങൽ പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിശദമായി വിവരിച്ചു കൊടുത്തു. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും കാലത്ത് തപാൽ സംവിധാനങ്ങളുടെ പ്രസക്തിയും അവ സമൂഹത്തിന് നൽകുന്ന സേവനങ്ങളും വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി.


​
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. അസംബ്ലിയിൽ പോസ്റ്റ് ബോക്സിന്റെ മാതൃക പ്രദർശിപ്പിക്കുകയും, സൗഹൃദവും സ്നേഹവും പങ്കുവെച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്നേഹക്കത്തുകൾ’ ഈ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.

എഴുത്തുസംസ്കാരത്തെ തിരികെ പിടിക്കാനും കത്തുകളിലൂടെ ആശയവിനിമയം നടത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ പ്രവർത്തനം.
​പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, എസ്.ആർ.ജി. കൺവീനർ റാണി, അഞ്ജലി എന്നിവർ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

cake tower new
LATEST NEWS
കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ പൊന്നറ സ്നഹോദയം...

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ...