ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിനർഹനായി അനിൽ ആറ്റിങ്ങൽ

Jul 21, 2023

ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്‌കാരത്തിനർഹനായി അനിൽ ആറ്റിങ്ങൽ. കലാ സാംസ്‌കാരിക രംഗത്തെ മികവിനാണ് ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്‌കാരത്തിന് അർഹനായത്. 1977ഇൽ സ്കൂൾ നാടകങ്ങളിലൂടെ തുടക്കംകുറിച്ചു. വിവിധ നാടകങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും നൂറിൽപരം മത്സരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു.

1986 മുതൽ പ്രൊഫഷണൽ നാടക രംഗത്ത് ചുവടുറപ്പിച്ചു. സുപ്രസിദ്ധ സിനിമാതാരങ്ങളായ ജി കെ പിള്ള, വെട്ടൂർ പുരുഷൻ എന്നിവരോടൊപ്പം വെൺകുളം തീയേറ്ററിന് നാടകത്തിലൂടെ ആയിരുന്നു തുടക്കം. ഇപ്പോൾ സൂര്യ ടിവിയിലെ ഭാവന എന്ന സീരിയലിൽ അഭിനയിക്കുന്ന തോടൊപ്പം ‘മത്തായിയുടെ മരണം’, ‘പ്രതീക്ഷ’ എന്നീ നാടകത്തിലൂടെ പ്രധാന തട്ടകമായ നാടക രംഗത്തും സജീവമായി തുടരുന്നു.അനിത ഭാര്യയും അനുശ്രീ, അനുപ്രിയ എന്നിവർ മക്കളുമാണ്.

cake tower new
LATEST NEWS
‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത...