നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

Feb 23, 2026

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പതിനെട്ട് പേര്‍ മരിച്ചു. 27 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ഒരു ന്യൂസിലന്‍ഡ് സ്വദേശിയും ഉള്‍പ്പെടുന്നു.

അപകടത്തില്‍ ആറ് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമാണ് മരിച്ചതെന്ന അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ 27 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.

cake tower new
LATEST NEWS
ആലംകോട് ഗവ.വി എച്ച് എസ്സ് എസ്സിലെ എൻ എസ് എസ് യൂണിറ്റ് ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തു

ആലംകോട് ഗവ.വി എച്ച് എസ്സ് എസ്സിലെ എൻ എസ് എസ് യൂണിറ്റ് ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ്സ് സി വിഭാഗം എൻ എസ് എസ്...