കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഏറ്റെടുത്തിട്ടുള്ള നിയമസാക്ഷരത എന്ന പദ്ധതി, തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേത്യത്വത്തിൽ കിളിമാനൂർ ബ്ലോക്ക്‌തല ഉദ്ഘാടനവും നിയമ ബോധവത്‌കരണ ക്ലാസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.മുരളിയുടെ അദ്ധ്യക്ഷതയിൽ കേരള ജഡ്‌ജി ഹൈക്കോടതി കെ.ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. ജസ്റ്റിസ് സീനിയർ ജഡ്ജി & സെക്രട്ടറി TDLSA എസ്.ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അഡ്വ. പ്രിയാസന്തോഷ് (മനോന്യായ്, മെമ്പർ & പാനൽ ലോയർ TDLSA) നയിക്കുന്ന നിയമബോധവത്കരണ ക്ലാസ്സും നടന്നു.
ജനന, മരണ രജിസ്ട്രേഷൻ സമയബന്ധിതമായി ചെയ്തില്ലെങ്കില്‍ കടുത്ത നടപടി
ഡൽഹി: സമയബന്ധിതമായി ജനനവും മരണവും രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന...

















