ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യനൊബേല്‍

Oct 6, 2022

seena

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന്. മനുഷ്യാവസ്ഥകളെ സൂക്ഷ്മമായും ധീരമായും ആവിഷ്‌കരിച്ചതിനാണ് ബഹുമതിയെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. ആത്മകഥാംശമുള്ള രചനകളിലൂടെയാണ്, ലോകസാഹിത്യത്തില്‍ ആനി എര്‍ണു ശ്രദ്ധേയയായത്. നോര്‍മന്‍ഡിക്കടുത്ത ഗ്രാമത്തില്‍ ജനിച്ച ആനി ആ ഗ്രാമീണ പശ്ചാത്തലമാണ് എഴുത്തില്‍ ഏറെയും കൊണ്ടുവന്നത്. വ്യക്തിഗത ഓര്‍മകളുടെ വേരുകള്‍ ചികയുന്നതില്‍ അവര്‍ പ്രകടിപ്പിച്ച സൂക്ഷ്മത ശ്രദ്ധേയമാണെന്ന് നൊബേല്‍ സമിതി പറഞ്ഞു. ക്ലീന്‍ഡ് ഔട്ട്, എ മാന്‍സ് പ്ലേസ്, എ വുമണ്‍സ് സ്റ്റോറി, ഷെയിം, ഹാപ്പനിങ്, പൊസഷന്‍, ദി ഇയേഴ്‌സ്, എ ഗേള്‍സ് സ്റ്റോറി തുടങ്ങിയവയാണ് ആനി എര്‍ണുവിന്റെ പ്രധാന കൃതികള്‍.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....