കടക്കാവൂർ, ചിറയിൻകീഴ് ഭാഗങ്ങളിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ ഇന്ന് മുതൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വന്നു എൻ എച്ച് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ ചില ബസുകൾ ഗേൾസ് സ്കൂൾ ജംഗ്ഷനിൽ നിന്നും പാലസ് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർശനമായി നിരോധിക്കുമെന്നും ഇന്ന് മുതൽ അപ്രകാരം ബസുകൾ പോകുന്നതിനു അനുവദിക്കില്ലെന്നുമാണ് അറിയിപ്പ്. ഇതു ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്. ഒ അറിയിച്ചു
എസിയുടെയും ഫ്രിഡ്ജിന്റെയും ടിവിയുടെയും വാഷിങ് മെഷീന്റെയും വില വര്‍ധിക്കും; കാരണമിത്
ഡല്‍ഹി: ഫ്രിഡ്ജ്, എസി, ഫ്രിഡ്ജ്, വാഷിങ് മെഷീന് ഉള്‍പ്പെടെ പല ഇലക്ട്രോണിക്സ്...

















