പാർവ്വതീപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ ഏഴാമത് വാർഷിക സമ്മേളനവും വനിതാ സമാജം വാർഷികവും നടന്നു

Dec 6, 2021

seena

ആറ്റിങ്ങൽ: പാർവ്വതീപുരം ശ്രീവിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ (രജി:നമ്പർ 5637) ഏഴാമത് വാർഷിക സമ്മേളനവും വനിതാ സമാജം വാർഷികവും നടന്നു. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ ജി മധുസൂദനൻ ഉത്‌ഘാടനം നിർവഹിച്ചു. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം, പഠനോപകരണ വിതരണം, തെരഞ്ഞെടുപ്പ് തുടങ്ങി പരിപാടികളും വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് ടി ആർ ബാബു ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം എസ് ജയകുമാർ, ടി എച്ച് ജയശ്രീ, പി രാമചന്ദ്രൻ, ശ്രീലത മധു, ജെ അശോക് കുമാർ, വി ടി സുഷമ ദേവി, എം പി ജയചന്ദ്രൻ നായർ, എസ് തങ്കമണി തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS