ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസിൽ എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Aug 15, 2025

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ 2025-26 അധ്യയന വർഷത്തെ 14 വിവിധ തനത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.

1. സഹപാഠിയുടെ ഭവന പുനർനിർമ്മാണം
2. ഭിന്ന ശേഷിക്കാരനായ സഹപാഠിക്ക് വീട്ടിൽ ലൈബ്രറി
3. സ്കൂളിൽ ഹാപ്പിനെസ്സ് പാർക്ക്‌, പൂന്തോട്ടം, പച്ചക്കറി തോട്ടം, ഓപ്പൺ ലൈബ്രറി എന്നിവയാണ് ഇതിൽ പ്രധാന പ്രവർത്തനങ്ങൾ

ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് സന്തോഷ് എസ്. അധ്യക്ഷനായ ചടങ്ങിൽ എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രിൻസിപ്പാൾ ജവാദ് സംസാരിച്ചു. ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബാബു രാജീവ് എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ നന്ദിയും അറിയിച്ചു.

cake tower new
LATEST NEWS
കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ഫിൽട്ടർ സ്റ്റോക്ക് തീർന്നു; തലാസീമിയ രോഗികൾ ദുരിതത്തിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ഫിൽട്ടർ സ്റ്റോക്ക് തീർന്നു; തലാസീമിയ രോഗികൾ ദുരിതത്തിൽ

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തലാസീമിയ രോഗികൾക്ക് പതിവായി രക്തം...

വാട്‌സ്‌ആപ്പിന്റ പുതിയ ആഗോള മേധാവിയായി ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ‘ക്രെഡ്’ സ്ഥാപകൻ കുനാല്‍ ഷായെ നിയമിച്ചു

വാട്‌സ്‌ആപ്പിന്റ പുതിയ ആഗോള മേധാവിയായി ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ‘ക്രെഡ്’ സ്ഥാപകൻ കുനാല്‍ ഷായെ നിയമിച്ചു

വില്‍ കാത്കാർട്ടിന് പകരക്കാരനായാണ് ഈ നിയമനം. ആഗോള സാങ്കേതിക രംഗത്ത് ഒരു ഇന്ത്യൻ സംരംഭകന്...