തോട്ടവാരം എൻ എസ് എസ് കരയോഗത്തിൽ തയ്യൽ പരിശീലന ക്ലാസ് ആരംഭിച്ചു

Jan 27, 2023

seena

ആറ്റിങ്ങൽ തോട്ടവാരം 1381 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലന ക്ലാസ് ആരംഭിച്ചു. കരയോഗം വൈസ് പ്രസിഡന്റ് സുമരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം പ്രസിഡണ്ട് ശശിധരൻ നായർ ക്ലാസ്സിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. കരയോഗത്തിൽ വനിതകൾക്ക് സ്വയം ശാക്തീകരിക്കുന്നതിനും സ്വന്തം വരുമാനം കണ്ടെത്തുന്നതിനും ഇതുപോലുള്ള സംരംഭങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരയോഗം സെക്രട്ടറി സജിത്ത് പ്രസാദ് സ്വാഗതവും വനിതാ സമാജം സെക്രട്ടറി ബിന്ദുകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി. കരയോഗം ജോയിന്റ് സെക്രട്ടറി ശശിധരൻ നായർ , ഖജാൻജി രാജൻ പിള്ള, വനിതാ സമാജം പ്രസിഡന്റ് പത്മകുമാരി, ഖജാൻജി ബീന ഇ എം, ആദ്ധ്യാ ത്മിക പഠന ക്ലാസ് കോർഡിനേറ്റർ ദിവ്യ പ്രകാശ്, സുരേഷ്‌കുമാർ വി ജെ, വിജയകുമാർ,ഷീല എ എസ്, സിന്ധു സുനിൽ എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS