വർക്കലയിൽ മനുഷ്യ അവയവ കടത്ത്, മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. വാളാഞ്ചേരി
സ്വദേശികളായ നജിമുദീൻ, ശശി എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയായ 24 കാരിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. വർക്കല എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മലപ്പുറം വാളാഞ്ചേരിയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറത്ത് നിന്നും പ്രതികളെ കടയ്ക്കാവൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ കിഡ്നി എടുത്തു മാറ്റി കടത്തുവാൻ ശ്രമിച്ചു എന്നാണ് കേസ്. മനുഷ്യ അവയവവുമായി ബന്ധപ്പെട്ട് ഏജന്റുമാരായി പ്രവർത്തിക്കുന്നവരിൽ പ്രധാന കണ്ണികളാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്...