സാക്ഷരതാ മിഷൻ പച്ച മലയാളം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Apr 30, 2024

ഔപചാരിക വിദ്യാഭാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം. ആറു മാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ കാലാവധി. അടിസ്ഥാന കോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറു മാസമാണ് അടിസ്ഥാന കോഴ്സിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

മൊബൈൽ നമ്പർ: 9446272192

cake tower new
LATEST NEWS
കബീർ (65) അന്തരിച്ചു

കബീർ (65) അന്തരിച്ചു

ആററിങ്ങൽ: മൂന്നുമുക്ക് യഹിയ മൻസിലിൽ യഹിയയുടെ സഹോദരി ഭർത്താവ് കബീർ (65) അന്തരിച്ചു. ഖബറടക്കം 2....