ആറ്റിങ്ങൽ: സംസ്ഥാന കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ പളിയ നൃത്തത്തിൽ ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ സംസ്ഥാനതലത്തിൽ മൽസരിക്കാൻ യോഗ്യത നേടി. ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥിനികളാണ് ജില്ലയിൽ ഒന്നാമത് എത്തിയത്. പ്ലസ് ടു വിദ്യാർഥിനികളായ ആദിത്യ, അക്ഷയ, ബീമ എന്നിവരും പ്ലസ് വൺ വിദ്യാർഥിനികളായ ആർച്ച, ആസിയ, കൃഷ്ണ, ആതിര, ദുർഗ ശ്രീ, വൈഷ്ണവി, ഫാത്തിമ നസ്രിൻ, അർഷദ ഫിർസാന, ശിവാനി എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതേ ഇനത്തിൽ ഹൈസ്കൂൾ വിഭാഗം ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഇടുക്കി കുമളിയിൽ അധിവസിക്കുന്ന പളിയർ ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപമാണ് പളിയ നൃത്തം.
യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം; തിരുവനന്തപുരം നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ്...

















