ഗവൺമെന്റ് എൽപിഎസ് കീഴാറ്റിങ്ങലിലെ സ്കൂൾതല പഠനോത്സവം

Mar 19, 2024

ഗവൺമെന്റ് എൽപിഎസ് കീഴാറ്റിങ്ങലിലെ സ്കൂൾതല പഠനോത്സവം വിവിധ മികവാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾതല പഠനോത്സവം ഉദ്ഘാടനം ആറ്റിങ്ങൽ ബി.ആർ.സി കോർഡിനേറ്റർ കൃഷ്ണ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.എം അനിത സ്വാഗതം ആശംസിച്ചു. അധ്യാപിക ആർഷാ ഷാനിയ, സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകൻ ആർ.ജി.രാജു നന്ദിയും രേഖപ്പെടുത്തി. കുട്ടികൾ തയ്യാറാക്കിയ 10 പതിപ്പുകളുടെ പ്രകാശനവും ഉദ്ഘാടക നിർവഹിച്ചു.

LATEST NEWS