വർക്കല: മെയ് 10 മുതൽ 13 വരെ മലപ്പുറത്ത് നടക്കുന്ന ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം വെള്ളിയാഴ്ച പതാക ദിനാചരണം നടത്തി. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ സമുച്ചയം ഉൾപ്പെടെ 10 കേന്ദ്രങ്ങളിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റ്റി.വേണു ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി. സന്തോഷ് അധ്യക്ഷത വഹിച്ചു. ലിജിൻ. വി, ദീപക് നായർ, ബിജിന. ഡി, മനോജ് കുമാർ, മഞ്ജു കുമാരി, സുശീൽ കുമാർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ നഗരസഭ, ആറ്റിങ്ങൽ കോടതി സമുച്ചയം, ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസുകൾ, കിളിമാനൂർ സിവിൽ സ്റ്റേഷൻ അങ്കണം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മൃഗസംരക്ഷണ ഓഫീസുകൾ എന്നിവിടങ്ങളിലും പതാക ദിനാചരണം നടത്തി. ലിസി. വി, കൗസു. റ്റി, അജിത്ത്, ബൈജു. ആർ.എസ്, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.

















