തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
‘ഇനി പായസം കൂട്ടി ഊണ് കഴിക്കാം’, ശബരിമല സന്നിധാനത്ത് കേരള സദ്യ വിളമ്പി തുടങ്ങി; ഉപ്പുമാവ് ഒഴിവാക്കി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ ഇന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്നത്...


















