പെരുമൺ തീവണ്ടി ദുരന്തം

Jul 8, 2023

seena

1988 ജൂലൈ 8 ന് കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലിലെ മറിഞ്ഞുണ്ടായ അപകടം ആണ് പെരുമൺ തീവണ്ടി ദുരന്തം. എൻജിൻ പെരുമൺ പാലം കടന്ന് നിമിഷങ്ങൾക്കുള്ളിൽ 14 ബോഗികൾ അഷ്ടമുടി കായലിലേക്ക് പതിക്കുകയായിരുന്നു. കേരളത്തിൽ നടന്ന വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും 200 ലധികം അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു നാട്ടുകാരും പോലീസും ഫയർ സർവീസും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളും ഫലമായാണ് പെരുമൺ ദുരന്തത്തിൽ പെട്ട ഒട്ടേറെ പേരെ രക്ഷിക്കാൻ കഴിഞ്ഞത്.

എവിടത്തെയും പോലെ അപകടം കാണാൻ എത്തിയ ജനങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്നത് എന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ആരോപിച്ചിരുന്നു. ദുരന്തം ആസ്വദിക്കാൻ വേണ്ടി മാത്രം ദൂരെ ദിക്കിൽ നിന്നും ജനങ്ങൾ പെരുംമണ്ണിൽ തടിച്ചുകൂടി. പിന്നീട് ശവങ്ങളുടെ ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കാഴ്ചക്കാർ പിൻവാങ്ങി തുടങ്ങി അഞ്ചു ദിവസം കഴിഞ്ഞിട്ടും വെള്ളത്തിൽ ആണ്ടു കിടന്നിരുന്ന ബോഗി ഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല.

ചെറുവഞ്ചികളിലും വള്ളങ്ങളിലും മറ്റും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് നാട്ടുകാരും പൊലീസും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തിയത് സ്വജീവൻ അവഗണിച്ചു നാൽപതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ചു രക്ഷാപ്രവർത്തനത്തിനിടയിൽ അപകടം സംഭവിച്ച രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവേ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം പോലും പൂർണമായും ലഭിച്ചിട്ടില്ല ദുരന്തത്തിന് കാരണത്തിനായി പല അന്വേഷണങ്ങളും പലതരം കണ്ടെത്തലുകളും ഉണ്ടായി അന്വേഷണത്തിന് പ്രാരംഭഘട്ടത്തിൽ തന്നെ റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ബാംഗ്ലൂരിലെ റെയിൽവേ സേഫ്റ്റി കമ്മീഷൻ സൂചിപ്പിച്ചിരുന്നു പിന്നീട് റയിൽവെയുടെ മുഖം രക്ഷിക്കാനായി വിചിത്രമായ ഒരു ന്യായം അദ്ദേഹം മുന്നോട്ടു വെച്ചു.

ഐലൻഡ് എക്സ്പ്രസ് അപകടത്തിൽ പെടാൻ കാരണം ടൊര്ണാഡോ പോലുള്ള ചുഴലിക്കാറ്റ് ആയിരുന്നു എന്നാണ് അവരുടെ വിചിത്രമായ ന്യായം ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപം പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നുഎൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലെ വീഴുകയാണ് ഉണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കി എല്ലാവരും വിശ്വസിക്കുന്നു. സംഭവദിവസം രാവിലെ തന്നെ പെരുമൺ പാലത്തിനു സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാൻ ആയുള്ള പണികൾ നടന്നിരുന്നു ജാക്കി വെച്ച് പാളം ഉയർത്തിയശേഷം മെറ്റൽ ഇടുന്ന പണി ആയിരുന്നു അന്ന് നടന്നിരുന്നതു.

ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിൻഡ്രൈവർ ട്രെയിനിന് വേഗത 10 കിലോ മീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ് നിയമം എന്നാൽ അപകട സമയം ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നു എന്നാണ് പിന്നീട് കണ്ടെത്തിയത്. അന്വേഷണം പലവഴിക്കും പുരോഗമിച്ച എങ്കിലും ഔദ്യോഗികതലത്തിൽ അന്വേഷണത്തിന് ചുക്കാൻ പിടിച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ആയ സി എസ് നായിക് നടത്തിയ അന്വേഷണത്തിലും ടൊർണാഡോ കാര്യം അടിവരയിട്ടത്തോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. ദുരന്തത്തെ പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് പാർലമെൻറിൽ പോലും വെക്കേണ്ട യെന്ന് കിഴുക്കാം ഇത് തങ്ങളിൽ തന്നെ ഒതുക്കി തീർക്കാൻ റെയിൽവേ സഹായവുമായി എന്നാൽ പരിസരവാസികളുടെ വാക്കുകളിൽ നിന്നും അവിടെ അന്ന് വെറും ചാറ്റൽമഴയും ചെറിയൊരു കാറ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാണ് അപകടത്തിൽ യഥാർത്ഥ കാരണം ഇന്നും ചുഴലാഴിയാതെ ഇരിക്കുന്നു. അപകടസമയത്ത് ഐലൻഡ് എക്സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രയിനിലെ ഓട്ടോമാറ്റിക് മീറ്ററിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു ട്രെയിൻ പാളം തെറ്റി അടയാളങ്ങൾ തടി സ്ലീപ്പറിലും ഉണ്ടായിരുന്നു .

അപകടത്തിനുശേഷം റെയിൽവേ പെരുമണ്ണിൽ ഒരു പുതിയ പാലം നിർമ്മിച്ചു ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ നിർമ്മിച്ച സ്മൃതിമണ്ഡപം വർഷങ്ങളായി കാടുപിടിച്ചു കിടക്കുകയായിരുന്നു റെയിൽവേയുടെ കൈവശമുള്ള ഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാൽ അധികൃതർ അതെല്ലാം അവഗണിച്ചു മാത്രമല്ല വികസനമെന്ന പേരിൽ സ്‌മൃതി മണ്ഡപം മാറ്റി പല തവണ സ്ഥാപികയുകയും ചെയ്തു.

ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി എല്ലാവർഷവും ഇതേദിവസം സ്മൃതിമണ്ഡപത്തിൽ നാട്ടുകാർ പുഷ്പാർച്ചന നടത്തുന്നു ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെ ഫലം കണ്ടിട്ടില്ല പുതിയ പെരുമൺ പാലത്തിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ ഒന്നും കാണാൻ സാധിക്കും ദുരന്തത്തിൻറെ രഹസ്യത്തെ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് കാടുപിടിച്ചുകിടക്കുന്ന സ്‌മൃതി മണ്ഡലം

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....