പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

Oct 3, 2026

seena

ഡല്‍ഹി: രാജ്യത്തെ മുന്‍നിര സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയുമാണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

ശനിയാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി നയാരയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയില്‍, രാജ്യത്ത് ആദ്യം ഇന്ധന വില വര്‍ധിപ്പിച്ചത് നയാര ആയിരുന്നു. മാര്‍ച്ച് 26ന് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചത്. തുടര്‍ന്നു മറ്റു കമ്പനികളും ഇന്ധന വില ഉയര്‍ത്തി.

മാര്‍ച്ചില്‍ ഉയര്‍ത്തിയ വില നയാര ജൂലൈയില്‍ കുറച്ചിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു വില പുനര്‍ നിര്‍ണയിച്ചത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഏഴായിരത്തിലേറെ റീട്ടെയ്ല്‍ കേന്ദ്രങ്ങളാണ് നയാരയ്ക്കുള്ളത്.

cake tower new
LATEST NEWS
രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം ആർ ശ്രീലേഖ രാജിവെച്ച് കൊണ്ടുള്ള കത്ത്...