സംസ്ഥാനത്ത് പി.ജി ഡോക്‌ടർമാരുടെ സമരം രണ്ടാം ദിവസത്തിൽ

Dec 11, 2021

seena

തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്‌ടർമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം. കൊവിഡ് ഒഴികെ എല്ലാ ചികിത്സാവിഭാഗങ്ങളും ബഹിഷ്‌കരിച്ചാണ് പി.ജി ഡോക്‌ടർമാർ സമരം ചെയ്യുന്നത്.

അതേസമയം, സമരം മെഡിക്കൽ കോളജ് ആശുപത്രികളിലെ വിവിധ ചികിത്സാവിഭാഗങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു തുടങ്ങിയതായാണ് വിവരം. ജോലി ഭാരം കുറയ്ക്കാൻ 373 നോൺ അക്കാദമിക് ജൂനിയർ റസിഡൻ്റ് ഡോക്‌ടർമാരെ നിയമിച്ചതായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്‌ടർമാരുടെ സമരം. അതേസമയം, ഇവരെ നിയമിക്കാനുള്ള അഭിമുഖം തിങ്കളാഴ്ച നടക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

cake tower new
LATEST NEWS
‘ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട’; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

‘ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട’; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വെ പരിസരത്തും മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ മോഡില്‍ ഉച്ചത്തില്‍ പാട്ടും...