ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിൽ ഇക്കൊല്ലത്തെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് നടക്കും. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്യും. നടീൽ ഉത്സവ ഉദ്ഘാടനം പ്രശസ്ത സിനിമാ നാടക നടൻ അമൽ രാജ്ദേവ് നിർവഹിക്കുന്നു. പാടശേഖരത്തിൻ്റെ ലീഗൽ അഡ്വൈസർ ആയി അഡ്വക്കേറ്റ് പ്രദീപ് ചുമതല ഏൽക്കും. ശ്രീഭൂതനാഥൻ കാവ് പരിസരത്ത് ആണ് നടീൽ ഉത്സവം നടക്കുന്നത്.
ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി
ആറ്റിങ്ങൽ: ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി. ചിറയിൻകീഴ് മുടപുരം കുന്നിൽകട...
















