പിരപ്പമൺകാട് പാടത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കൊയ്ത്തുൽസവം നടന്നു

Oct 24, 2023

seena

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് പിരപ്പമൺകാട് പാടശേഖര സമിതിയുമായി സഹകരിച്ചാണ് ഇത്തവണ കുട്ടിപ്പോലീസ് കൃഷിയിറക്കിയത്. ഏതാണ്ട് ഇരുപത് വർഷത്തോളമായി തരിശുകിടന്ന പാടത്തിൽ പാടശേഖര സമിതിയും സൗഹൃദ സംഘവും നാട്ടുകാരും കൈകോർത്തുകൊണ്ട് 50 ഏക്കറോളം ഏറ്റെടുത്ത് നടത്തിയതിൽ 2 ഏക്കറിലാണ് അവനവഞ്ചേരി സ്കൂളിലെ കേഡറ്റുകൾ കൃഷി ചെയ്ത് നൂറുമേനി കൊയ്തത്.

ഉമ ഇനത്തിലെ നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. കൊയ്ത്തുൽസവം ചലച്ചിത്ര താരം റെജു ശിവദാസ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.പി. നന്ദുരാജ്, പഞ്ചായത്തംഗം വിഷ്ണു രവീന്ദ്രൻ, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ജി. ആർ. ജിബി, പി.റ്റി.എ. വൈസ് പ്രസിഡന്റ് സുധീർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പാടശേഖര സമിതി അംഗങ്ങളായ രാജേന്ദ്രൻ നായർ, കുമാർ, മുൻ പഞ്ചായത്തംഗം അനിൽകുമാർ, സുഹൃദ്സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ, അധ്യാപനായ എൻ. സാബു എന്നിവർ സംബന്ധിച്ചു.

cake tower new
LATEST NEWS
ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ പരാതി; അന്വേഷണം

ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ പരാതി; അന്വേഷണം

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. ലൈംഗിക...