ലഹരിക്കെതിരെ തോക്കെടുക്കാന്‍ പൊലീസ്; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം

Nov 21, 2026

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കും. പൊലീസിനുനേരെ ആക്രമണം കൂടിയ സാഹചര്യത്തിലാണ് കരുതല്‍നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്‍ ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി.

എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ അടിയന്തര പരിശീലനം നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസ്സംബ്ലിങ്, ഫയറിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും. പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോണ്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് എഡിജിപി പി. വിജയന്‍ അറിയിച്ചു.

LATEST NEWS
മദ്യപിച്ച് ഡ്രൈവിങ്; കൊച്ചിയില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മദ്യപിച്ച് ഡ്രൈവിങ്; കൊച്ചിയില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച യുവാവ് പിടിയില്‍. യുവാവ് ഓടിച്ച...

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

റിയാദ്: ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷയാതോടെ ചെങ്കടല്‍ മേഖലയില്‍...