തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുമെന്ന് റിപ്പോർട്ട്. കന്യാകുമാരി വിവേകാനന്ദ പാറയിലാണ് രണ്ട് ദിവസം അദ്ദേഹം ധ്യാനമിരിക്കുക. 2019ൽ അദ്ദേഹം കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു
മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാകും കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂൺ 1ന് അദ്ദേഹം തിരികെ ഡൽഹിക്ക് മടങ്ങും. 2019ൽ കേദാർനാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്. രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് മോദി ഇത്തവണ ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.


















