മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ. ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്. മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പുറത്തു പറഞ്ഞാല്‍ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. 2021 ലാണ് മലപ്പുറം വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


















