ചിറയിൻകീഴ്: വീട്ടിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു.ഇതറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനൊടുക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
വിനോദ് വിഷം കലർത്തിയ വിവരം അറിയാതെ മുറിയിലുണ്ടായിരുന്ന വെള്ളം ഭാര്യ സിന്ധുവും മകൻ മിഥുനും കുടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും ചികിത്സയ്ക്കായി ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിലേക്കും അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചിറയിൻകീഴ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
എന്നാൽ സ്ത്രീയും മകനും കുടിച്ച വെള്ളത്തിൽ വിഷാംശം ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ഇവരെ മെഡിക്കൽ കോളേജിലെ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റിയത്.



















