പോളണ്ടില്‍ മറ്റൊരു മലയാളി കൂടി കുത്തേറ്റ് മരിച്ചു

Jan 29, 2023

seena

തൃശൂര്‍: പോളണ്ടില്‍ മറ്റൊരു മലയാളി കൂടി കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ സൂരജ് (23) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ നാലു മലയാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ആക്രമണത്തില്‍ സൂരജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ നാലുമലയാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അഞ്ചുമാസം മുന്‍പാണ് ജോലി തേടി സൂരജ് പോളണ്ടില്‍ പോയത്. പോളണ്ടില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു സൂരജ്. കഴിഞ്ഞദിവസം പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയറും സമാനമായ നിലയില്‍ മരിച്ചത്. പുതുശ്ശേരി വൃന്ദാവന്‍ നഗറില്‍ ഇബ്രാഹിമാണ് മരിച്ചത്. ഐഎന്‍ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ഇബ്രാഹിം. ചെന്നൈയിലും ബംഗലൂരുവിലും ജോലി നോക്കിയ ശേഷം പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.

cake tower new
LATEST NEWS