തലസ്ഥാനത്ത് പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; വിവസ്ത്രയായി ഓടിരക്ഷപ്പെട്ടു, ആറ്റിങ്ങൽ സ്വദേശി പിടിയിൽ

Jun 25, 2023

seena

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. വിവസ്ത്രയായി ഇറങ്ങി ഓടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി കിരൺ അറസ്റ്റിലായി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് മുൻ പരിചയത്തിലുള്ള പെൺകുട്ടിയെ കിരൺ കൂട്ടിക്കൊണ്ടുപോയി ഗോഡൗണിലിട്ട് പീഡിപ്പിച്ചത്. പെൺകുട്ടി മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി കുട്ടിക്കൊണ്ടുപോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച ഇയാൾ ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു. രാവിലെ കൈയിലെ കെട്ടഴിച്ച് പുറത്തെത്തിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ ഗോഡൗണിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

cake tower new
LATEST NEWS