ആറ്റിങ്ങൽ: നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതി പിടിയിൽ. കിഴുവിലം കൂന്തള്ളൂർ വാഴവിളമുക്ക് അനിൽ ഭവനിൽ പ്രാന്തൻ അനി എന്നറിയപ്പെടുന്ന അനിൽകുമാർ (53) ആണ് പിടിയിലായത്. 2020 ജൂൺ മാസം മുതൽ 2024 വരെ പ്രതി ആവലാതിക്കാരിയെ സംരക്ഷിച്ച് കൊള്ളാമെന്നും മറ്റും പറഞ്ഞും സുഹൃദം കൂടി ആവലാതിക്കാരി അറിയാതെ പകർത്തിയ ആവലാതിക്കാരിയുടെ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും ആവലാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.
ഹൈ ജംപിലും വെള്ളിത്തിളക്കം! നേട്ടത്തിലേക്ക് ഉയർന്നത് സർവേശ് കുശാരെ
നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹൈ ജംപില്‍ ഇന്ത്യക്ക് വെള്ളി. ഇന്ത്യയുടെ സര്‍വേശ് കുശാരെയാണ് നേട്ടം...

















