പോലീസ് ഡ്രോണ്‍ ഹാക്കത്തോണ്‍ ഡിസംബര്‍ 10നും 11നും; വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി

Oct 26, 2021

‘ഡ്രോണ്‍ കെപി 2021’ എന്ന പോലീസ് ഡ്രോണ്‍ ഡെവലപ്മെന്‍റ് ഹാക്കത്തോണിന്‍റെ വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹാക്കത്തോണിന്‍റെ രജിസ്ട്രേഷന്‍ കിക്കോഫും അദ്ദേഹം നിര്‍വ്വഹിച്ചു. ഹെഡ്ക്വാര്‍ട്ടര്‍ എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

പോലീസിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഡ്രോണ്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കേരളാ പോലീസ്ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റെ നേതൃത്വത്തിലാണ് ഡിസംബര്‍ 10 നും 11 നും ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.

പോലീസ് സേനയുടെ ഡ്രോണ്‍ ഡെവലപ്മെന്‍റ് ശേഷി വര്‍ധിപ്പിക്കുക, വിവിധ സേവനങ്ങള്‍ക്കായുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കുക, ഡ്രോണ്‍ ഫോറന്‍സിക്സില്‍ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്‍റി ഡ്രോണ്‍ സിസ്റ്റം ഡെവലപ്മെന്‍റ് എന്നിവയാണ് മത്സര ഇനങ്ങള്‍. ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ടെക്നിക്കല്‍ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, ഡ്രോണ്‍ ഡെവലപ്മെന്‍റില്‍ താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഹാക്കത്തോണില്‍ മത്സരിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 ആണ്. കൂടുതല്‍ വിവരങ്ങളും രജിസ്ട്രേഷനും https://drone.cyberdome.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

LATEST NEWS
ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും...