പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നോ ‘പിഎസ് 2’? ട്വിറ്ററില്‍ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

Apr 28, 2023

seena

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. തമിഴ് ജനതയ്ക്കിടയില്‍ വലിയ ജനപ്രീതി നേടിയ ഇതേപേരിലുള്ള കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണി രത്നം ഒരുക്കിയ ഫ്രാഞ്ചൈസി. ബി​ഗ് സ്ക്രീനില്‍ മുന്‍പും പ്രേക്ഷകര്‍ക്ക് മികവുറ്റ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ച ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. നീണ്ട താരനിരയും കൂടി ചേര്‍ന്നപ്പോള്‍ ലഭിച്ച വന്‍ പ്രീ റിലീസ് ​ഹൈപ്പിനെ സാധൂകരിക്കാന്‍ കഴിഞ്ഞതോടെ ആദ്യഭാ​ഗം വന്‍ മൗത്ത് പബ്ലിസിറ്റി നേടി വിജയമായി മാറി. ഇപ്പോഴിതാ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ രാവിലെ 9 നാണ് ആദ്യ ഷോകള്‍ ആരംഭിക്കുന്നത്. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രധാന സെന്‍ററുകളില്‍ പുലര്‍ച്ചെ 5 നും 6 നുമൊക്കെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. യുഎസില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ എത്തിയിരിക്കുകയാണ്. പൊതുവെ പോസിറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും റിവ്യൂവേഴ്സില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

cake tower new
LATEST NEWS