നാളെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല; കേരള സർവകലാശാല പരീക്ഷകൾ മാറ്റി

Sep 22, 2022

seena

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല. സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. അതേസമയം കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. നാളെ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ നടത്തുമെന്ന് കേരള പിഎസ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...