പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ ലഘു സമ്പാദ്യ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ബാങ്ക് എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട റിട്ടേണ്‍ ആണ് ഇത് നല്‍കുന്നത്. ടൈം ഡെപ്പോസിറ്റില്‍ മൂന്ന് വര്‍ഷ കാലാവധി ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.1 ശതമാനം പലിശയാണ് ലഭിക്കുക. അഞ്ചുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 7.5 ശതമാനം പലിശയാണ് ലഭിക്കുക. ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ പലിശനിരക്ക് ആണ് ഇത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പലിശനിരക്ക് നിര്‍ണയിക്കാറുണ്ട്.

മൂന്ന് വര്‍ഷത്തേയ്ക്ക്
മൂന്ന് വര്‍ഷത്തേയ്ക്ക് അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷംതോറും 36,456 രൂപയാണ് ലഭിക്കുക. അതായത് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 1,09,369 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ മൊത്തത്തില്‍ 6,09,369 രൂപയാണ് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുക.

അഞ്ചുവര്‍ഷത്തേയ്ക്ക്
ഇനി അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 192,840 രൂപയാണ് ലഭിക്കുക. അതായത് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഏകദേശം ഏഴു ലക്ഷത്തോളം രൂപയാണ് കൈയില്‍ കിട്ടുക.




















