പോത്തൻകോട് മംഗലപുരം റോഡിന്റെ ഉദ്ഘാടനം നടന്നു

Feb 4, 2026

നമ്മുടെ നാട് സ്വപ്നം കണ്ട എല്ലാ പദ്ധതികളും പത്തു വർഷം കൊണ്ടൺ സർക്കാർ പൂർത്തിയാക്കിയെന്നും സർക്കാർ സ്കൂളുകൾ ആശുപത്രികൾ തുടങ്ങി എല്ലാ പൊതു പ്രസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങളോടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പോത്തൻകോട് മംഗലപുരം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

പഴകുറ്റി മുതൽ മംഗലപുരം വരെയുള്ള 20 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് കിഫ്‌ബിയിൽ നിന്നും 170 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് റീച്ചുകളാക്കി നിർമാണം തുടങ്ങയതിൽ മൂന്നാം റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള ഏഴ് കിലോമീറ്റർ നവീകരിക്കുന്നതിന് 64 കോടി രൂപയാണ് ചെലവഴിച്ചത്. റോഡ് വർക്കുകൾക്ക് 47.16 കോടി രൂപ. വാട്ടർ അതോറിറ്റി വർക്കുക്കൾക്ക് 3.22 കോടി, കെ.എസ്. ഇ. ബി വർക്കുകൾക്ക് 604 കോടി രൂപ ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ 67.63 കോടിയാണ് വിനിയോഗിച്ചത്.

13.6 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. 10 മീറ്റർ റോഡ് ടാറിംഗ്, 1.8 മീറ്റർ വീതം ഇരുവശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുത്തി ഡിസൈൻ റോഡാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ പ്രധാന ജംഗ്ഷനുകൾ സ്കൂളുകൾ, എന്നിവിടങ്ങളിൽ ഫുട്ടാത്ത്, ഹാൻഡ്റെയിൽ ഉൾപ്പെടെ റോഡ് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

277 പേരിൽ നിന്ന് ഭൂമി ഏറ്റെടുത്ത് പരമാവധി ധനസഹായമായി 12.61 കോടി രൂപയാണ് വിതരണം ചെയ്യത്. റോഡ് വർക്കിന്റെ ഭാഗമായി വെയിറ്റിംഗ് ഷെഡുകളും അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ കരൂർ, വാവറയമ്പലം, മോഹനപുരം, കൊയ്ത്തുർക്കോണം എന്നിവിടങ്ങളിൽ എം.എൽ.എ. ഫണ്ടിൽ നിന്നും വെയിറ്റിംഗ് ഷെഡുകൾ അനുവദിച്ചിട്ടുണ്ട്.

ആദ്യറീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള പ്രവൃത്തിയ്ക്ക് 60 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് പൂർത്തീകരണഘട്ടത്തിലാണ്. രണ്ടാം റിച്ചായ മുക്കംപാലമൂട് മുതൽ പോത്തൻകോട് വരെയുള്ള റോഡ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ 80% പൂർത്തിയായി.

പഴകുറ്റി മംഗലപുരം റോഡ് യാഥാർത്ഥ്യമാകുന്നതോടെ തെക്കൻ കേരളത്തിന്റെ വാണിജ്യമേഖലയിൽ ഉണർവിനോപ്പം തദ്ദേശവികസനത്തിനും കാരണമാകും. ജില്ലയിലെ ഏറ്റവും പ്രധാന റോഡായ വഴയില പഴകുറ്റി നാലുവരിപാതയ്ക്ക് 1300 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പത്തു വർഷത്തിനിടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി ശശി എം.എൽ.എ പറഞ്ഞു. പോത്തൻകോട് കെ.എസ്. ആർ.ടി.സി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, വൈസ് പ്രസിഡന്റ് ഷിബു എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം’; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം’; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

ഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു...