‘പ്രിയപ്പെട്ട പൃഥ്വിക്ക്…’, ആശംസകൾ നേർ‌ന്ന് മോഹൻലാൽ; ഏറ്റെടുത്ത് ആരാധകരും

Oct 16, 2025

നടൻ പൃഥ്വിരാജിന്റെ 43-ാം പിറന്നാൾ ആണിന്ന്. ആരാധകരും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകൾ നേരുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലും പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു!”- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ പോസ്റ്റിന് താഴെയും നിരവധി പേരാണ് പൃഥ്വിക്ക് ആശംസകൾ നേർന്നിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന ചിത്രം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. മോഹൻലാലിനും പൃഥ്വിരാജിനും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.വൻ തോതിലുള്ള വിമർശനമാണ് പൃഥ്വിരാജിന് നേരിടേണ്ടി വന്നത്. എംപുരാന് മുൻപ് പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചെത്തിയ ലൂസിഫർ തിയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. എംപുരാന് ശേഷം മലയാളത്തിൽ പൃഥ്വിരാജിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സർ സമീൻ എന്ന ബോളിവുഡ് ചിത്രമാണ് ഒടുവിലെത്തിയ പൃഥ്വിരാജ് ചിത്രം.

വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഖലീഫ എന്ന ചിത്രവും ലൂസിഫറിന്റെ മൂന്നാം ഭാ​ഗവുമാണ് പൃഥ്വിരാജിന്റേതായി ഇനി വരാനുള്ള ചിത്രങ്ങൾ. അതേസമയം ദൃശ്യം 3യുടെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാലിപ്പോൾ. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ രാവണപ്രഭു റീ റിലീസായി എത്തിയിരുന്നു. ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

cake tower new
LATEST NEWS