കിളിമാനൂർ: കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന പ്രിയദർശിനി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റിറ്റബിൾ ട്രസ്റ്റ് നാലാമത് വാർഷികത്തോടനുബന്ധിച്ച് പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഇക്കഴിഞ്ഞ എസ് എസ് എൽ സി, +2, പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുകയും രോഗങ്ങളാൽ വലയുന്ന ആളുകൾക്ക് ചികിത്സ ധനസഹായവും നൽകി.
പഠനം എന്ന് പറയുന്നത് നിതാന്തമായ അന്വേഷണമാണെന്നും ഉറച്ച തീരുമാനം, ലക്ഷ്യബോധം, കഠിനാധ്വാനം എന്നിവയുണ്ടെങ്കിൽ നമുക്ക് ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്നു വാർഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ്.വി. ഡി സതീശൻ പറഞ്ഞു.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, എൻ. സുദർശൻ, എ.ഇബ്രാഹിംകുട്ടി, എസ് സലീം, ഗംഗാധര തിലകൻ,പഞ്ചായത്ത് അംഗങ്ങളായ, ശിവപ്രസാദ്, രുഗ്മിണി അമ്മ, എസ് സുസ്മിത, ജീ. രവീന്ദ്ര ഗോപാൽ, ബി. ജയചന്ദ്രൻ, ആശ,എ. എസ് .സുരേഷ്, ഷീലകുമാരി, വ്യാപാരി വ്യവസായി പ്രസിഡന്റ് കുറ്റൂർ സന്തോഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് എ ഫസലുദ്ദീൻ, പുല്ലയിൽ ശ്രീധരൻപിള്ള, സി.എസ് സൈജു, കണ്ണൻ പുല്ലയിൽ എന്നിവർ സംസാരിച്ചു.