എൽഐസി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. സിഐടിയു, നടത്തിയ സൂചന സമരത്തിന്റെ ഭാഗമായി ധർണ്ണ സമരം സംഘടിപ്പിച്ചു

Oct 8, 2026

seena

വെട്ടി കുറച്ചഏജന്റ്മാരുടെ കമ്മീഷൻ പുനസ്ഥാപിക്കുക, എല്ലാ ഏജന്റ് മാർക്കും മെഡിക്ലെയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, ബീമാ സുഖം എക്സ്ചേഞ്ച്, പോളിസി പോർട്ടബിലിറ്റി ഇവ നടപ്പിലാക്കരുത്, ഏജന്റ്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, എൽ ഐസി ഐ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യ തലത്തിൽ എൽഐസി ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകൾക്ക് മുന്നിൽ എൽഐസി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. സിഐടിയു, നടത്തിയ സൂചന സമരത്തിന്റെ ഭാഗമായി എൽഐസി ഓഫ് ഇന്ത്യ ആറ്റിങ്ങൽ ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ്ണ സമരം, ബ്രാഞ്ച് വൈസ് പ്രസിഡണ്ട് വിശ്വംഭരന്റെ അധ്യക്ഷതയിൽ സിഐടിയു ജില്ലാ സെക്രട്ടറി
അഞ്ച്തെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വി. ശശി, വഞ്ചിയൂർ ഉദയകുമാർ, എംപ്ലോയീസ് യൂണിയൻ, ബ്രാഞ്ച് സെക്രട്ടറി ആര്യ, ഉഷ അനിതകുമാർ, എസ് സുനിൽകുമാർ, അശോക് കുമാർ, തുടങ്ങിയവർ സംസാരിച്ചു.

cake tower new
LATEST NEWS