സംസ്ഥാനത്തെ ജയിലുകളിലെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം

Jan 11, 2023

seena

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അം​ഗീകരിച്ചാണ് തീരുമാനം.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാ​ഗമായി രണ്ടാം ഘട്ടത്തിൽ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്. എന്നാൽ, ഇതിൽ ഒരാളെ ഒഴിവാക്കി 33 പേർക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാ​ഗിച്ച് ഇവർക്ക് വിടുതൽ അനുവദിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

cake tower new
LATEST NEWS