തൃശൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ എസ്‌ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്തു. എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയത്.
ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ അക്രമം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അക്രമത്തില്‍ കൈയ്ക്ക് പരിക്കേറ്റ എസ് ഐ അജിത്ത് ചികിത്സയിലാണ്.

















