പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടിൽ ഹൈക്കോടതി ഇടപെട്ടു. എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. പട്ടികയിലെ ക്രമിനൽ പശ്ചാത്തലമുള്ളവരുടെ വിശദാംശങ്ങളും ലഭ്യമാക്കണം. ഏതൊക്കെ കേസുകളിലാണ് പ്രതിയെന്നും എത്ര പേർ പ്രതിസ്ഥാനത്തുണ്ടെന്നും വ്യക്തമാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി. (pamba devaswom high court)
സ്ഥിരമായി ചിലർക്ക് മാത്രം നിയമനം നൽകുന്നുവെന്നാണ് ഹർജി. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോർഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് മാത്രമെന്നാണ് ആരോപണം. കഴിഞ്ഞ നാലു വർഷമായി കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാർക്ക് പ്രസിദ്ധീകരിക്കുന്ന പതിവ് നിർത്തിയാണ് ഇത്തവണ പട്ടിക പ്രസിദ്ധീകരിച്ചത്.

















