ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വാഹനവുമായി പുനർജ്ജനി കൾച്ചറൽ& ചാരിറ്റബിൾ സൊസൈറ്റി

Oct 4, 2021

മുദാക്കൽ: ജീവ കാരുണ്യ പ്രവർത്തനത്തിന് മുൻഗണന നൽകി മുദാക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുനർജ്ജനി കൾച്ചറൽ& ചാരിറ്റബിൾ സൊസൈറ്റി വാങ്ങിയ ജീവകാരുണ്യ പ്രവർത്തന വാഹനത്തിന്റെ ഉത്‌ഘാടനം അഡ്വ ലെനിൻ നിർവഹിച്ചു.

മുദാക്കൽ കാട്ടുചന്ത ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, ബ്ലോക്ക് മെമ്പർ കരുണാകരൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, വാമനപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ, മെമ്പർമാരായ പള്ളിയറ ശശി, ദീപാ റാണി, സുജിത, മുൻ മെമ്പർ രാകേഷ്, എൽ സി സെക്രട്ടറി ദിനേശ്, പുനർജ്ജനി പ്രസിഡന്റ് സുഭാഷ്, തുടങ്ങിയവർ പങ്കെടുത്തു. ആർ രാമു ആശംസകൾ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ അനാട്ടമിലേക്ക് ആദ്യമായി ഏറ്റവും കൂടുതൽ മരണാന്തര സമ്മതപത്രം നൽകിയിരിക്കുന്ന ആദ്യ സംഘടനയാണ് പുനർജ്ജനി കൾച്ചറൽ& ചാരിറ്റബിൾ സൊസൈറ്റി.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...