ബാഡ്മിന്റൻ സൂപ്പർതാരം പി.വി.സിന്ധു വിവാഹിതയാകുന്നു; വിവാഹം ഡിസംബർ 22ന് ഉദയ്പുരിൽ

Dec 3, 2024

seena

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബർ 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24ന് ഹൈദരാബാദിൽ റിസപ്ഷൻ.

രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു. ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും രമണ പറഞ്ഞു. രണ്ടു വർഷത്തിലധികം നീണ്ടുനിന്ന കിരീടവരൾച്ചയ്ക്കു ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റർനാഷനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ സിന്ധു വിജയിച്ചിരുന്നു.

cake tower new
LATEST NEWS
‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളുടെ പേരില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ...