ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

Oct 8, 2026

seena

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം വേളത്തെ അനധികൃത ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പൊലീസുകാരനെ ഒഴിവാക്കി മറ്റ് അഞ്ചുപേരെ മാത്രം അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. വൻ പ്രതിഷേധവും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ഉണ്ടായതോടെ ഒടുവിൽ ചീട്ടുകളി സംഘത്തിൽ അംഗമായിരുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയും കേസ് എടുത്തു. വടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് പരിശോധനയ്ക്കിടെ വിവാദത്തിൽ അകപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കുറ്റ്യാടി സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേളത്തെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയത്. ആറംഗ സംഘം പങ്കെടുത്ത ചീട്ടുകളി തടഞ്ഞ പൊലീസ്, സ്ഥലത്തുനിന്ന് 27,200 രൂപയും പിടിച്ചെടുത്തു. എന്നാൽ പിടിയിലായവരിൽ ഒരാൾ റൂറൽ പരിധിയിലെ വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണെന്ന് തിരിച്ചറിഞ്ഞതോടെ റെയ്ഡ് മറ്റൊരു വഴിത്തിരിവിലായി. താൻ പണംവെച്ച് കളിച്ചിട്ടില്ലെന്നും വെറുമൊരു കാഴ്ചക്കാരനായി നിൽക്കുക മാത്രമായിരുന്നുവെന്നുമുള്ള പൊലീസുകാരന്റെ വിശദീകരണം റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു.

തുടർന്ന് പൊലീസുകാരനെ അവിടെവെച്ചുതന്നെ വിട്ടയച്ച സംഘം ബാക്കി അഞ്ചുപേരെ മാത്രം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ ഇരട്ടത്താപ്പിനെതിരെ അറസ്റ്റിലായവർ ശക്തമായി പ്രതിഷേധിക്കുകയും നാട്ടുകാർക്കിടയിൽ വിഷയം വലിയ ചർച്ചയാവുകയും ചെയ്തു. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്ന വാർത്ത പരന്നതോടെ കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക റിപ്പോർട്ട് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന് കൈമാറി.

തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം നാദാപുരം ഡിവൈഎസ്പി മനോജ് പി.എം. വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അറസ്റ്റിലായ അഞ്ചുപേരുടെയും ഔദ്യോഗിക മൊഴിയെടുത്ത അന്വേഷണ സംഘം, പൊലീസുകാരൻ വെറും കാഴ്ചക്കാരനല്ലെന്നും പണംവെച്ച് ചീട്ടുകളിയിൽ സജീവമായി പങ്കാളിയായിരുന്നുവെന്നും കണ്ടെത്തി. തുടർന്നാണ് ഇയാളെയും കേസിൽ പ്രതിയാക്കാൻ നടപടി സ്വീകരിച്ചത്.

cake tower new
LATEST NEWS
‘കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്’; ‘അണലി’ വെബ് സീരിസിന്റെ റീലിസിന് വിലക്ക്

‘കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്’; ‘അണലി’ വെബ് സീരിസിന്റെ റീലിസിന് വിലക്ക്

കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കുന്ന അണലി വെബ്‌സീരിസിന്റെ...