ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ പൊന്മുടിയെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തത് രണ്ട് ദിവസങ്ങളിലായി 13.5 മണിക്കൂർ. പൊന്മുടിയുടെ വീട്ടിലെ റെയ്ഡിൽ 81.7 ലക്ഷം രൂപയുടെ പണം കണ്ടെടുത്തതായി ഇഡി അറിയിച്ചു. 13 ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ടും പിടിച്ചെടുത്തു. 41.9 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതായും ഇഡി അധികൃതർ അറിയിച്ചു. മന്ത്രിയായിരിക്കെ 2006ൽ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി സർക്കാർ ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
അടിച്ചു മോനേ 12 കോടി: വിഷു ബംബർ നറുക്കെടുപ്പ് ഫലം പുറത്ത്, ഭാഗ്യവാനെ അറിയാം
കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിഷു ബംബർ BR109 ലോട്ടറിയുടെ ഫലം പുറത്ത്. ഗോർഖി...


















