സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര് 25, 26 തീയതികളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലില് നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില് തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദമായി ശക്തി പ്രാപിച്ചേക്കാം. തുടര്ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് ശ്രീലങ്ക, തെക്കന് തമിഴ്നാട് തീരത്ത് കരയില് പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടല് മുതല് തമിഴ്നാട് തീരം വരെ ന്യൂനമര്ദ്ദപാത്തിയും നിലനില്ക്കുന്നുണ്ട്.

‘ദുരന്തലഹരി’ ബോധവൽക്കരണവുമായി കടമ്പാട്ടുകോണം ഹൈസ്കൂൾ
കല്ലമ്പലം: ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ എസ്.പി.സി,...