പാലക്കാട്: സ്കൂളിന്റെ മേൽക്കൂരയിലെ ഓടിളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എൽപി സ്കൂളിൽ ഇന്ന് വൈകിട്ടാണ് അപകടം. സ്കൂൾ വിടുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കനത്ത കാറ്റിൽ മേൽക്കൂരയിലെ ഓടിളകി താഴേക്ക് വീഴുകയായിരുന്നു. അധ്യാപിക ശ്രീജ, നാലാം ക്ലാസ് വിദ്യാർഥി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. അധ്യാപികയുടെ തലയ്ക്കും വിദ്യാർത്ഥിയുടെ കൈക്കുമാണ് പരിക്കേറ്റത്.
ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില 105 ഡോളര്‍ കടന്നു, ആശങ്ക
ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ക്രൂഡ് വില ബാരലിന് 105 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി...
















