വീരജവാന്റെ ജ്വലിക്കുന്ന ഓർമ്മകളിൽ റൈസിങ് ഡേ ആഘോഷിച്ചു

Jan 17, 2023

seena

വർക്കല : 19 മദ്രാസ് (കർണ്ണാട്ടിക്) റെജിമെന്റിന്റെ 58 മത് റെയ്‌സിങ് ഡേ ദിനത്തിൽ ദോഡ (ജമ്മു) ഹീറോ വീര ജവാൻ നായിക്ക് വിനയന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

1996 ലെ ജമ്മു ഇലക്ഷൻ ഡ്യൂട്ടിക്കിടെ തീവ്രവാദികളുമായുണ്ടായ ഏറ്റു മുട്ടലിലാണ് നായിക്ക് വിനയൻ രാജ്യത്തിന് വേണ്ടി അദ്ദേഹത്തിന്റെ ജീവൻ ബലിയർപ്പിച്ചത്. രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സേനാ മെഡൽ അവാർഡ് നൽകി ആദരിച്ചിരുന്നു

വർക്കല പുന്നമൂട് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഫാൻസ്‌ ഓഫ് മധുക്കരയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി , 19 മദ്രാസ് (കർണ്ണാട്ടിക്ക് ) റെജിമെന്റിന്റെ വിമുക്തഭടൻമാർ, വിനയന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS