‘ലുങ്കിവാലയെന്ന് വിളിച്ചയാള്‍ വിഡ്ഢി, മുന്‍പ് എന്നെയും വിളിച്ചിട്ടുണ്ട്; വന്ദേമാതരം പാടാന്‍ എന്താണ് ലീഗിന് വിഷമം’

Aug 13, 2026

seena

തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപിയെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചയാള്‍ വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നേരത്തെ കോണ്‍ഗ്രസ് എംപി ജയറാം രമേശും തന്നെ ലുങ്കിവാല എന്നുവിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ജോണ്‍ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ് ലുങ്കിവാല എന്ന് വിളിച്ച് അധിക്ഷേപിച്ചത്.

‘ഞാന്‍ ലുങ്കിവാലയാണെന്ന് ജയറാം രമേശ് പറഞ്ഞിട്ടുണ്ടല്ലോ?. ജയറാം രമേശ് ഒരു വിഡ്ഢിയാണ്. അതുകൊണ്ട് താന്‍ അക്കാര്യത്തില്‍ പ്രതികരിച്ചില്ല. അങ്ങനെ ആരു പറഞ്ഞാലും വിഡ്ഡിത്തമാണ്. അത് റേസിസം ആയി കാണുന്നില്ല. ജയറാം രമേശ് വിഡ്ഡിയാണ്, ലുങ്കിവാല പരാമര്‍ശം നടത്തിയ എംപിയും വിഡ്ഡിയാണ്. ആര് എന്ത് കഴിക്കുന്നു, എന്ത് ഉടുക്കുന്നു എന്നതല്ല ചര്‍ച്ച ചെയ്യേണ്ടത്. ചര്‍ച്ച ചെയ്യേണ്ട എന്തെല്ലാം കാര്യങ്ങളുണ്ട്. ഇത്തരം വിവാദങ്ങളുടെ വാല് പിടിച്ച് ഓടുന്നതില്‍ പങ്കെടുക്കാന്‍ എനിക്ക് താത്പര്യമില്ല’- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

‘വന്ദേമാതരം മുഴുവനായി പാടണമെന്ന നിയമം പാസാക്കിയത് പാര്‍ലമെന്റാണ്. ദേശീയഗാനം പാടാന്‍ ആര്‍ക്കും വിഷമമുണ്ടാകരുത്. നമ്മള്‍ ഭാരതീയരാണ്. ദേശീയഗാനവും ദേശീയഗീതവും പാടുന്നത്‌കൊണ്ട് എന്താണ് വിഷമം. മുസ്ലീം ലീഗിന് വിഷമം ഉണ്ടെങ്കില്‍ എന്തുകൊണ്ട്?’ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ഏത് മാധ്യമം ആയാലും ക്രിമിനല്‍ ആക്ടിവിറ്റിക്കോ, ദേശവിരുദ്ധ പ്രവര്‍ത്തനത്തിനോ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് തന്റെയും പാര്‍ട്ടിയുടെയും നയം. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പരിശോധന നടക്കണം. മെസി സന്ദര്‍ശനത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാജിവ് ചന്ദ്രശേഖരന്‍ പറഞ്ഞു.

cake tower new
LATEST NEWS
അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും...