തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. എട്ടര ലക്ഷം രൂപയും 32 പവന് സ്വര്‍ണവും കവര്‍ന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന് പി ആര് രാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.


















