അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 സംഘടിപ്പിച്ചു

Aug 18, 2025

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 എന്ന പരിപാടി ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. 2025 -ൽ എസ് എസ് എൽ സി യ്ക്കും, +2നും വാർഡിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും, വിവിധ മേഖലയിൽ വാർഡിൽ മികവ് തെളിയിച്ച വരെയും ജയഭാരത് സ്കൂളിൽ നടന്ന പരിപാടിയിൽ ആദരിച്ചു.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി മുടക്കം കൂടാതെ അമ്പലമുക്ക് വാർഡിൽ നടത്തുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ.ജെ രവികുമാർ അധ്യക്ഷനായിരുന്നു. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ല വനിതാ വിഭാഗം പ്രസിഡന്റ് ഉഷാ കുമാരി, ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാഗ്‌, മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഇന്ദിരഭായി അമ്മ തുടങ്ങിയവർ സംസാരിച്ചു.

cake tower new
LATEST NEWS
ആറ്റിങ്ങൽ മാമം, പെരുമാമഠം ദേവീ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നു വരുന്ന നവരാത്രി മഹോത്സവത്തിന് ഇന്ന് സമാപനം

ആറ്റിങ്ങൽ മാമം, പെരുമാമഠം ദേവീ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നു വരുന്ന നവരാത്രി മഹോത്സവത്തിന് ഇന്ന് സമാപനം

ആറ്റിങ്ങൽ മാമം, പെരുമാമഠം ദേവീ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നു വരുന്ന നവരാത്രി മഹോത്സവത്തിന്...