അമ്പലമുക്ക് വാർഡിലെ പ്രതിഭകളെ ആദരിച്ചു

Aug 5, 2024

seena

ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് വാർഡിൽ 2023-24 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് കൗൺസിലർ കെ. ജെ രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന ‘ആദരവ് 2024’ എന്ന ചടങ്ങ് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ കെ. കൃഷ്ണമൂർത്തി, ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ എസ്. ശ്രീരംഗൻ, എസ്.ഷാജി കോൺഗ്രസ്‌ അമ്പലമുക്ക് ബൂത്ത്‌ പ്രസിഡന്റ് പ്രസന്നകുമാർ, ആശവർക്കർ ഷൈലദാസ്, അഡ്വ.ശ്രീരാഗ് ജയചന്ദ്രൻ, ആർ. എം. മുഹമ്മദ്‌ ജാസ്സിം, റിജു തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുൾ...